കൊച്ചി: സ്ത്രീധന പീഡനം ഉൾപ്പെടെ പരാതികൾ പെരുകുന്ന സാഹചര്യത്തിൽ ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ ജൂലായ് രണ്ടാം വാരത്തിൽ കേരളം സന്ദർശിച്ച് സിറ്റിംഗുകൾ നടത്തും. നേരിട്ട് പരാതികൾ അറിയിക്കാൻ കഴിയുന്ന വിധത്തിലായിരിക്കും സിറ്റിംഗുകൾ.
കേരള സാമൂഹ്യക്ഷേമ ബോർഡ് അംഗവും മഹിളാമോർച്ച ദേശീയ സെക്രട്ടറിയുമായ പദ്മജ എസ്. മേനോൻ ന്യൂഡൽഹിയിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷയുമായി നടത്തിയ ചർച്ചയിലാണ് സന്ദർശനവിവരം അറിയിച്ചത്.
സ്ത്രീപീഡന പരാതികളിൽ പരാമർശിക്കുന്നവർക്കെതിരെ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് രേഖാ ശർമ്മയ്ക്ക് നൽകിയ നിവേദനത്തിൽ പദ്മജ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |