തിരുവനന്തപുരം: കൊവിഡിന്റെ ഒന്നാം തരംഗത്തിൽ മാത്രമല്ല രണ്ടാം തരംഗത്തേയും ഫലപ്രദമായി നേരിട്ട സംസ്ഥാന സർക്കാരിന്റെ കൊവിഡ് കരുതൽ നടപടികളെ പ്രകീർത്തിക്കുന്ന അന്താരാഷ്ട്ര വിദഗ്ദ്ധരുടെ പ്രസംഗങ്ങൾ ഉൾപ്പെട്ട വീഡിയോ പുറത്തുവിട്ട് സർക്കാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി നടത്തിയ പരിപാടിയുടെ യു ട്യൂബ് പതിപ്പാണ് പുറത്തിറക്കിയത്. ലിങ്ക്. https://youtu.be/7DjTZhBPESM.
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നത് സർക്കാരിന്റെ കഴിവുകേടാണെന്ന വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ഇൗ വീഡിയോ.സംസ്ഥാനത്തെ സ്ഥിതിയിൽ ആശങ്കവേണ്ടെന്നും വാക്സിനേഷൻ, ചികിത്സാസൗകര്യങ്ങളൊരുക്കൽ, നിയന്ത്രണങ്ങൾ എന്നിവ മികച്ചതാണെന്നുമുള്ള സാക്ഷ്യപത്രം കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |