SignIn
Kerala Kaumudi Online
Saturday, 20 April 2024 3.36 AM IST

സ്വാമി പ്രകാശാനന്ദയുടെ യതിപൂജ നടന്നു

yathi

ശിവഗിരി: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ യതിപൂജ ശിവഗിരിമഠത്തിൽ വിധിപ്രകാരം നടന്നു.

ത്യാഗികളായ സന്യാസിവര്യന്മാരെ പരമാത്മസങ്കല്പത്തിൽ ഉപചരിച്ച് ആദരിക്കുന്ന യതിപൂജയിൽ സ്വാമി പ്രകാശാനന്ദയുടെ ദീപ്തസ്മരണ പുതുക്കാനും പങ്കിടാനും കേരളത്തിലെ പ്രധാനപ്പെട്ട ആശ്രമങ്ങളിൽ നിന്നുള്ള അൻപതിലേറെ സന്യാസിശ്രേഷ്ഠർ പങ്കെടുത്തു. ശിവഗിരിമഠത്തിലെ സന്യാസിവര്യന്മാരും ബ്രഹ്മചാരികളും അന്തേവാസികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സ്വാമി പ്രകാശാനന്ദയുടെ സമാധിസ്ഥാനത്ത് പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഗുരുപൂജാഹാളിൽ നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദ്, കോഴിക്കോട് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ യതിപൂജയ്ക്കെത്തിയ സന്യാസി സമൂഹത്തിന് സ്വാഗതം പറഞ്ഞു. വിവിധ മഠങ്ങളിൽ നിന്നെത്തിയ സന്യാസി ശ്രേഷ്ഠരെ പാദപൂജ ചെയ്ത് ദക്ഷിണ നൽകി ഗുരുപൂജ അന്നദാനത്തോടെയാണ് യതിപൂജ സമാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YATHI POOJA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.