ന്യൂഡൽഹി: കേരളത്തിലെ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പാർട്ടി പിന്നീട് ചർച്ച ചെയ്യുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പദ്ധതി ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. യാഥാർത്ഥ്യമാകണമെങ്കിൽ കേന്ദ്രാനുമതി വേണം. ഇപ്പോൾ നടക്കുന്നത് പദ്ധതിയെക്കുറിച്ചുള്ള പ്രാരംഭ ചർച്ചകളാണ്. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്ന കാര്യമടക്കം വ്യക്തമായിട്ടില്ല. അക്കാര്യത്തിലുൾപ്പെടെ പഠനങ്ങൾ പുരോഗമിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |