തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കൾ വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തമിഴ്നാട് - തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കും.
നാളെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടും. ഇതിന്റെ പശ്ചാത്തലത്തിലും മഴ കൂടും.ഇന്ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |