SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.03 AM IST

മഴ കുറഞ്ഞെങ്കിലും യെല്ലോ അലർട്ട്

p

തിരുവനന്തപുരം:ചക്രവാതച്ചുഴി കർണാടക ദിശയിലേക്ക് മാറിയതോടെ സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ,മലപ്പുറം, കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോഅലർട്ടുണ്ട്.

നാളെ വരെ കേരളത്തിന്റെ വടക്കൻ തീരങ്ങളിലും കർണാടകത്തിന്റെ തെക്കൻ തീരങ്ങളിലും, ബുധനാഴ്ചവരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ തീരങ്ങളിലും കാറുംകോളും കാറ്റും ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻപിടിക്കാൻ പോകരുത്. ബംഗാൾ ഉൾക്കടലിലെ പ്രക്ഷുബ്ധാവസ്ഥയാണ് തെക്കൻ മേഖലയിൽ മത്സ്യബന്ധനം വിലക്കാൻ കാരണം.വടക്കൻ മേഖലയിലെ വിലക്കിന് കാരണം ചക്രവാതച്ചുഴിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YELLOW ALERT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.