വിജയ് യേശുദാസ്
ഐസ് ക്രീമോ ചോക്ളേറ്റോ കഴിക്കുന്നത് കണ്ടാൽ, അമിതമായി വ്യായാമം ചെയ്താൽ, സാധകം മുടങ്ങിയാൽ അപ്പ വഴക്ക് പറയാതെ വിമർശിക്കാറുണ്ട്. ശബ്ദത്തെ ചിട്ടയോടെ കാത്തുസൂക്ഷിക്കാൻ അപ്പ ഇതൊന്നും ചെയ്യാറില്ല,
ആധികാരികമായും സാവധാനത്തിലും ചിട്ടയോടെ പാടിയാൽ മാത്രമേ അപ്പ എന്ന ഗുരു തൃപ്തനാകൂ. അതുകാരണം ഞാനും കുറെ കാര്യത്തിൽ മികവ് പുലർത്താൻ ആത്മാർത്ഥ ശ്രമം നടത്തുന്നു.
ആളുകൾ വന്നു അപ്പയുടെ കാര്യം അന്വേഷിക്കുമ്പോഴും സ്നേഹം അറിയിക്കണമെന്ന് പറയുമ്പോഴും അപ്പ എന്റെ മാത്രം സ്വന്തമല്ലെന്ന തോന്നൽ അനുഭവപ്പെടാറുണ്ട്. ഞങ്ങൾക്കുകൂടി സ്വന്തം എന്ന ചിന്തയിലാണ് അവർ സംസാരിക്കുന്നത്. അത് നല്ല ഒരു അനുഭവമാണ്.അപ്പോൾ ഞാൻ ആരാധനയായി മാറും.
പാട്ടിൽ മുഴുകി ആസ്വദിച്ച് പാടാനാണ് ഞാൻ ശ്രമിക്കുക. ശബ്ദം നന്നാവണമെന്ന് ചിന്തിക്കാറുണ്ട്. എന്നാൽ അപ്പ വലിയ ശ്രദ്ധയും കണിശതയും സമർപ്പണവും നടത്തുന്നു. പുതിയ കാലത്ത് ഒരു ഗായകനും ഇത് സാധിക്കില്ല. ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
അപ്പയുടെ ജീവിതത്തിൽനിന്ന് പകർത്തിയ ഒന്നാണ് ലാളിത്യം .എത്ര ഉന്നത നിലയിൽ എത്തിയാലും ഒന്നും നമ്മുടെ കൈയിലല്ല. അപ്പ അതിനെ ദൈവികമായ രീതിയിൽ സമീപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |