സുദീപ്കുമാർ
ചക്രവർത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ ......
ദാസ് സാറിന്റെ ഒരുപാട് പാട്ടുകൾ ഇഷ്ടമാണെങ്കിലും ഈ പാട്ടാണ് ആദ്യം മനസിലെത്തുന്നത്.
ഭാരതത്തിന്, ലോകത്തിന് ഈ കൊച്ചുകേരളം സംഭാവന ചെയ്ത മഹാന്മാരായ സംഗീതജ്ഞരിൽ ഒരാളാണ് ദാസ് സാർ.
അദ്ദേഹത്തിന്റെ ഗാനങ്ങളിൽ തന്നെ അദ്ദേഹത്തെപ്പറ്റി വിശേഷണങ്ങളുണ്ട്. ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ളോരവതാരങ്ങളെവിടെ.. എന്ന് വയലാർ രചിച്ച പാട്ടിൽ പറയുന്നുണ്ട്. മറ്റവതാരങ്ങളെക്കുറിച്ചാണ് പറയുന്നതെങ്കിലും ഗായകൻ എന്ന നിലയിൽ ആയിരം യുഗങ്ങളിൽ ഒരിക്കൽ സംഭവിക്കുന്ന പിറവിയാണ് അദ്ദേഹത്തിന്റേതെന്ന് തോന്നിയിട്ടുണ്ട്. എന്നെ നിൻ ഗാനഗന്ധർവനാക്കൂ... എന്ന് വയലാർ മറ്റൊരു പാട്ടിൽ പറയുന്നുണ്ട്. ഏതു വിശേഷണവും ചാർത്തിക്കൊടുത്താലും അധികമാകില്ലെന്ന് നമുക്ക് പറയാനാകും.
സംഗീതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അതൊരു ഉപാസനയായി, സമർപ്പണമായി, ജീവിതം തന്നെ സംഗീതമായി, അനുസ്യൂതം ഒഴുകുന്ന നദിയാണ് ദാസ് സാർ. സംഗീതസാഗരത്തിൽ ലയിക്കുന്ന കേരളത്തിന്റെ സ്വന്തം സംഗീതം. സംഗീതഋഷി എന്നാണ് അദ്ദേഹത്തെ എസ്.പി. ബാലസുബ്രഹ്മണ്യം വിശേഷിപ്പിച്ചത്. നമുക്ക് അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങൾ സമ്മാനിച്ച് നമ്മുടെ നാടിന്, സംഗീതശാഖയ്ക്ക് മികവ് നൽകിയ വ്യക്തിയാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |