ബിജു നാരായണൻ
ദാസേട്ടൻ പാടിയ എല്ലാ ഗാനങ്ങളും എനിക്കിഷ്ടമാണ്. എല്ലാ ഗാനങ്ങളും എന്നുപറയാൻ കാരണമുണ്ട്. ചില ഗാനങ്ങൾ രചന കൊണ്ടോ സംഗീതം കൊണ്ടോ നമുക്കത്ര പോരെന്ന് തോന്നിയേക്കാവുന്ന ഗാനങ്ങൾ പോലും ദാസേട്ടന്റെ ശബ്ദത്തിലൂടെ പുറത്തുവരുമ്പോൾ വേറൊരു കളർ കിട്ടും. അതാണ് ദാസേട്ടൻ പാടിയ പാട്ടെല്ലാം ഇഷ്ടമെന്ന് പറയാൻ കാരണം.
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൽ
കൈക്കുമ്പിൾ നിറയുമ്പോൾ....
എന്ന ഗാനമാണ് എനിക്ക് വളരെ പ്രിയങ്കരം. അതിന്റെ ആലാപനവും പാട്ടിന് സ്വീകരിച്ച ശൈലിയും അതിന്റെ ബേസും ടോപ്പുമെല്ലാം അദ്ദേഹത്തിന്റെ റേഞ്ച് കാണിക്കുന്നതാണ്. രവീന്ദ്രൻ മാഷെന്ന വലിയ സംഗീതസംവിധായകൻ ദാസേട്ടന്റെ റേഞ്ച് കൃത്യമായി മനസിലാക്കി നൽകിയ പാട്ടാണത്. ദാസേട്ടനെ മനസിൽ കണ്ടാണ് പാട്ട് കമ്പോസ് ചെയ്യുന്നത്. രവീന്ദ്രൻ മാഷ് ദാസേട്ടന് വേണ്ടി വളരെ കൃത്യമായി കമ്പോസ് ചെയ്തിട്ടുണ്ട്. അതിമനോഹരമായി ദാസേട്ടൻ പാടിയിട്ടുമുണ്ട്. എക്കാലത്തെയും മികച്ച സൃഷ്ടിയാണ് പ്രമദവനം എന്ന പാട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |