ദൈവം കൊടുത്ത ശബ്ദമാണ് യേശുദാസിന്റേത്. മറ്റൊരു അർത്ഥത്തിൽ സംഗീതത്തിന്റെ തമ്പുരാനാണ് ദാസേട്ടൻ. അദ്ദേഹത്തെ പോലെ മഹാനായ ഒരു ഗായകനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു സംഗീത സംവിധായകനെ സംബന്ധിച്ചിടത്തോളം ദാസേട്ടൻ ധൈര്യമാണ്, ഊർജ്ജമാണ്, വിശ്വാസമാണ് .
എന്റെ സംഗീതത്തിൽ അദ്ദേഹം പാടാനെത്തുമ്പോൾ ഞാൻ ചുമ്മാ ആസ്വദിച്ച് നിൽക്കാറേയുള്ളൂ. വലിയ പാട്ടുകാരൻ. അവർ എന്റെ പാട്ട് പാടുന്നതേ എന്റെ ഭാഗ്യം. ' അങ്ങനെ പാടൂ ഇങ്ങനെ പാടൂ എന്ന് പറയുന്നത് എനിക്കിഷ്ടമല്ല.അതൊക്കെ ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തിസ്വാമിയും പറഞ്ഞാൽ ന്യായം.
ഞാൻ കുട്ടിയായിരിക്കുമ്പോൾ എന്റെ അച്ഛൻ എസ്.എ. പഴനിക്കൊപ്പം ദാസേട്ടൻ വീട്ടിൽ വന്നു. സംഗീതത്തിലുള്ള എന്റെ താത്പര്യം തിരിച്ചറിഞ്ഞ് സംഗീതത്തിൽ മിടുക്കനായി വാ... എന്ന് അനുഗ്രഹിച്ചു. പിന്നെ ദാസേട്ടന്റെ ഉയർച്ച കണ്ടാണ് ഞാൻ വളർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |