SignIn
Kerala Kaumudi Online
Friday, 19 April 2024 2.40 AM IST

ആരോഗ്യ പ്രാധാന്യമുള്ള നഗരങ്ങൾ ഒരുക്കാൻ സി.ഐ.ഐ-യംഗ് ഇന്ത്യൻസ്

young

തിരുവനന്തപുരം: ലോക ആരോഗ്യ ദിനത്തിൽ ഡബ്ളിയു.എച്ച്.ഒ റീജിയണൽ അഡ്വൈസറുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യയിൽ പല നഗരങ്ങളിൽ നിന്നുമുള്ള കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ യൂത്ത് വിംഗായ സി.ഐ.ഐ- യംഗ് ഇന്ത്യൻസ് ഭാരവാഹികൾ, ആരോഗ്യ പ്രാധാന്യമുള്ള നഗരങ്ങൾ നിർമ്മിക്കുന്നതിനായി പ്രതിജ്ഞയിൽ ഒപ്പുവച്ചു. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യമിട്ട് ആരംഭിച്ച സി.ഐ.ഐ - യംഗ് ഇന്ത്യൻസ് കുറ്റിച്ചൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കാൻസർ നിർണയ ക്യാമ്പുകൾ നടത്തിയും മറ്റും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യമേഖലയുടെ പ്രാധാന്യം കൊവിഡ് 19 കാട്ടിത്തന്നതിനെ തുടർന്നാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് യംഗ് ഇന്ത്യൻ ദേശീയ ചെയർമാൻ റൗനക് ഗോയൽ പറഞ്ഞു. സർക്കാർ, എൻ.ജി.ഒകൾ, ആരോഗ്യ സംഘടനകൾ എന്നിവയുമായി ചേർന്ന് ആരോഗ്യകരമായ നഗരത്തിനായി പ്രവർത്തിക്കും. 2030 ഓടെ ലോകത്തിലെ ആരോഗ്യകരമായ നഗരങ്ങളുടെ പട്ടികയിൽ ഞങ്ങളുടെ നഗരവും ഉണ്ടാകുമെന്ന് തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ നന്ദകുമാർ കെ.ആർ പറഞ്ഞു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ യംഗ് ഇന്ത്യൻസിലെ അംഗങ്ങളായ നന്ദകുമാർ (മാനേജിംഗ് ഡയറക്ടർ, ഗെയിൻ ഇൻഫോ സിസ്റ്റം), ജാക് ബെൻ വിൻസെന്റ് (സി.ഇ.ഒ, ജാക് കൺസ്ട്രക്‌ഷൻസ്), പിന്തുണയ്ക്കുന്നവരായ റോയ് തോമസ് (ഡയറക്ടർ, ഓറഞ്ച് പ്രിന്റേഴ്സ്), സജിത്ത് (ഡയറക്ടർ, ഓറഞ്ച് പ്രിന്റേഴ്സ്), എന്നിവർക്കൊപ്പം 57 ചാപ്റ്റർ പ്രതിനിധികളും വെർച്വലായി പങ്കെടുത്തു. 2025-ലെ യംഗ് ഇന്ത്യൻസ് ആരോഗ്യ പദ്ധതിയിലൂടെ പ്രവർത്തനങ്ങൾക്ക് ഘടന ഉറപ്പാക്കും.

ക്യാപ്ഷൻ

കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ യൂത്ത് വിംഗായ സി.ഐ.ഐ- യംഗ് ഇന്ത്യൻസ് ഭാരവാഹികളായ നന്ദകുമാറും ജാക് ബെൻ വിൻസെന്റും പിന്തുണയ്ക്കുന്നവരായ റോയ് തോമസും സജിത്തും പ്രതിജ്ഞ ഒപ്പുവയ്ക്കലിൽ പങ്കെടുത്തപ്പോൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YUONG INDIAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.