കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Saturday 09 February 2019 12:00 AM IST
calicut-uni
calicut uni

അക്കാഡമിക് കൗൺസിൽ തിരഞ്ഞെടുപ്പ്

ജനവുരി 31ന് പ്രസിദ്ധീകരിച്ച കാലിക്കറ്റ് സർവകലാശാലാ അക്കാഡമിക് കൗൺസിൽ തിരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം വിവിധ മണ്ഡലങ്ങളുടെ വോട്ടർ പട്ടികകൾ മാർച്ച് രണ്ടിനാണ് പ്രസിദ്ധീകരിക്കുന്നത്. ഉറുദു അധ്യാപകരുടെയും പി.ജി (ഫുൾടൈം) വിദ്യാർത്ഥികളുടെയും പേരുകൾ ഇനിയും അയച്ചുതരാത്ത എല്ലാ കോളേജുകളും അവ 15ന് മുമ്പായി ഡെപ്യൂട്ടി രജിസ്ട്രാർ, ഇലക്‌ഷൻ വിഭാഗം, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ് വിലാസത്തിൽ അയയ്ക്കണം. ഇമെയിൽ: election@uoc.ac.in


സീപ്പർ നിയമനം: നീന്തൽ പ്രായോഗിക പരീക്ഷ
സർവകലാശാലാ കായിക വിഭാഗത്തിൽ സീപ്പർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ യോഗ്യരായവർക്ക് നീന്തലിൽ ഉള്ള പ്രായോഗിക പരീക്ഷ ഫെബ്രുവരി 22ന് രാവിലെ 9.30ന് സർവകലാശാലാ സ്വിമ്മിംഗ് പൂളിൽ വെച്ച് നടത്തും. യോഗ്യരായവരുടെ പേരും നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.


പരീക്ഷ
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ എം.എസ് സി കൗൺസലിംഗ് സൈക്കോളജി (2014 പ്രവേശനം) പരീക്ഷ 27ന് ആരംഭിക്കും.


പരീക്ഷാ അപേക്ഷ
എം.എസ്.സി ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ഒന്നാം സെമസ്റ്റർ (2018 പ്രവേശനം), മൂന്നാം സെമസ്റ്റർ (2017 പ്രവേശനം) പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെയും 160 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്, 2017 പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 16 വരെ അപേക്ഷിക്കാം.


പരീക്ഷാഫലം
മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി മാർച്ച് 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.


പുനർമൂല്യനിർണയ ഫലം
കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ ബി.വോക് നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA