കാലിക്കറ്റ് യൂണി.അറിയിപ്പുകൾ

Saturday 08 December 2018 12:00 AM IST
calicut-uni
calicut uni

വാക്-ഇൻ-ഇന്റർവ്യൂ

മനഃശാസ്ത്ര പഠനവിഭാഗത്തിൽ ദിവസം/മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് (രണ്ട് ഒഴിവ്) 13-ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർ രാവിലെ 10.30-ന് സര്‍ട്ടിഫിക്കറ്റുകൾ സഹിതം പഠനവിഭാഗത്തിൽ ഹാജരാകണം. ഫോൺ: 0494 2407358.

ഐ.ഡി കാർഡ് ഡൗൺലോഡ് ചെയ്യണം

വിദൂരവിദ്യാഭ്യാസ വിഭാഗം 2018 പ്രവേശനം ഒന്നാം സെമസ്റ്റർ ബിരുദത്തിന് ചേർന്നവരുടെ ഓൺലൈന്‍ ഐ.ഡി കാർഡ് ഇന്നു മുതൽ വെബ്‌സൈറ്റില്‍ (www.sdeuoc.ac.in) ലഭ്യമാവും. ഓണ്‍ലൈൻ ഐ.ഡി, ജനനത്തീയതി ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

11-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയ്ക്ക് തൃശൂർ, പൂമല ഫോക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ പുതുക്കിയ ഹാൾടിക്കറ്റുമായി തൃശൂർ, കുട്ടനെല്ലൂർ ശ്രീ സി.അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ ഹാജരാകണം. ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.

പരീക്ഷാ കേന്ദ്രം

പത്തിന് നടക്കുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ജനറൽ ഇൻഫോമാറ്റിക്‌സ് പരീക്ഷയ്ക്ക് പൊന്നാനി എം.ഐ ട്രെയിനിംഗ് കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചവർ അതേ ഹാൾടിക്കറ്റുമായി പൊന്നാനി എം.ഇ.എസ് കോളേജിൽ ഹാജരാകണം.

ഓപ്പൺ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കണം

വിദൂരവിദ്യാഭ്യാസ വിഭാഗം അടിസ്ഥാന യോഗ്യതയില്ലാത്തവർക്കായി ബിരുദ പ്രവേശനത്തിന് നവംബർ നാലിന് നടത്തിയ പ്രവേശന പരീക്ഷയിൽ വിജയിച്ചവർക്ക് ഓപ്പൺ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് പത്ത് വരെ പിഴകൂടാതെയും 100 രൂപ പിഴയോടെ 12 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകൾ സഹിതം 15 വരെ വിദൂദരവിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും. വിവരങ്ങൾ www.sdeuoc.ac.in ൽ. ഫോൺ: 0494 2407512, 2400288.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റർ ബി.ആർക് (2012, 2004 സ്‌കീം-2008 മുതൽ 2011 വരെ പ്രവേശനം) സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് പിഴകൂടാതെ പത്ത് വരെയും 160 രൂപ പിഴയോടെ 12 വരെയും ലഭ്യമാവും.

പുനഃപരീക്ഷ

ആഗസ്റ്റ് ആറിന് നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്) പേപ്പർ എ.സി.എച്ച്.2.സി.08-ഗ്രൂപ്പ് തിയറി ആൻഡ് കെമിക്കൽ ബോണ്ടിംഗ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഡിസംബർ 21-ന് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പിൽ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.എസ് സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് 22-നകം ലഭിക്കണം.

രണ്ടാം സെമസ്റ്റർ എം.എ ഹിന്ദി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA