കാലിക്കറ്റ് യൂണി അറിയിപ്പുകൾ

Friday 08 February 2019 12:00 AM IST
calicut-uni
calicut uni

അദ്ധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം

വിദ്യാഭ്യാസ വിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/ കോളേജ് ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഭാഗം അദ്ധ്യാപകർക്ക് 23 മുതൽ മാർച്ച് ഒന്ന് വരെ മൂല്യനിർണയം ഉന്നത വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും വെബ്‌സൈറ്റിൽ. ഫോൺ: 9495657594, 9446244359.

പരീക്ഷാ അപേക്ഷ

വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്‌ട്രേഷൻ/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ (2014 മുതൽ പ്രവേശനം) ആറാം സെമസ്റ്റർ ബി.എ/ ബി.എസ് സി/ ബി.കോം/ ബി.ബി.എ/ ബി.എം.എം.സി/ ബി.എ അഫ്‌സൽ - ഉൽ - ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 15 വരെയും 160 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാന്‍ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്-8, എക്‌സാമിനേഷൻ-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 വിലാസത്തിൽ 22-നകം ലഭിക്കണം. പരീക്ഷ മാര്‍ച്ച് 12-ന് ആരംഭിക്കും

അഫിലിയേറ്റഡ് കോളേജുകളിലെ (2014 മുതൽ പ്രവേശനം) ആറാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ ബി.എസ് സി/ ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ ബി.കോം/ ബി.ബി.എ/ ബി.എ മൾട്ടിമീഡയ/ ബി.സി.എ/ ബി.കോം ഓണേഴ്‌സ്/ ബി.കോം വൊക്കേഷണൽ സ്ട്രീം/ ബി.എസ്.ഡബ്ല്യൂ/ ബി.ടി.എച്ച്.എം/ ബി.വി.സി/ ബി.എം.എം.സി/ ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ ബി.എച്ച്.എ/ ബി.കോം പ്രൊഫഷണൽ/ ബി.ടി.എഫ്.പി/ ബി.വോക്/ ബി.ടി.എ/ ബി.എ ഫിലിം ആൻഡ് ടെലിവിഷൻ/ ബി.എ അഫ്‌സൽ - ഉൽ- ഉലമ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 15 വരെയും 160 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ മാർച്ച് 12-ന് ആരംഭിക്കും.

പരീക്ഷ

മൂന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ എം.സി.എ (2012 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എം.ടെക് (2014 മുതൽ പ്രവേശനം) സപ്ലിമെന്ററി പരീക്ഷ 18-ന് ആരംഭിക്കും.

പരീക്ഷാഫലം

സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ റഷ്യൻ ലാംഗേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA