കാലിക്കറ്റ് യൂണി അറിയിപ്പുകൾ

Wednesday 13 February 2019 12:00 AM IST
calicut-university
calicut university

ആർട്‌സ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

ആർട്‌സ് അവാർഡ് 2019-ന് അപേക്ഷ ക്ഷണിച്ചു. ഇന്റർസോണ്‍ ആർട്‌സ് ഫെസ്റ്റിവൽ, ഇന്റർയൂണിവേഴ്‌സിറ്റി സൗത്ത് സോൺ, നാഷണൽ യൂത്ത് ഫെസ്റ്റിവലുകൾ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയവർക്കും, ഇന്റർയൂണിവേഴ്‌സിറ്റി സൗത്ത് സോൺ, നാഷണൽ യൂത്ത് ഫെസ്റ്റിവൽ എന്നിവയിൽ വ്യക്തിഗത ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടിയവർക്കും അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അഡ്വാൻസ് റസിപ്റ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 20-നകം ഡീൻ, വിദ്യാർത്ഥി ക്ഷേമ വിഭാഗം, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ ലഭിക്കണം. റസിപ്റ്റിന്റെ മാതൃക www.uoc.ac.in ൽ.

പുനർമൂല്യനിർണയ അപേക്ഷ

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബി.കോം/ ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് 25-നകം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷന്‍സ്-8, വിദൂരവിദ്യാഭ്യാസ പരീക്ഷാ വിഭാഗം, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം.

സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസങ്ങളും കഴിഞ്ഞ (2014 പ്രവേശനം മാത്രം) രണ്ടാം വർഷ അഫ്‌സൽ - ഉൽ- ഉലമ പ്രിലിമിനറി സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് 16 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് പേപ്പർ ഒന്നിന് 2,625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്, സ്‌പെഷ്യൽ സപ്ലിമെന്ററി എക്‌സാം യൂണിറ്റ്, പരീക്ഷാഭവൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ 19-നകം ലഭിക്കണം. പരീക്ഷ മാർച്ച് ഒന്നിന് സർവകലാശാലാ കാമ്പസിൽ ആരംഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA