കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Sunday 06 January 2019 12:41 AM IST
calicut-university

ജില്ലാ / സംസ്ഥാനതല യൂത്ത് പാർലമെന്റ്

കേന്ദ്ര സർക്കാറിന്റെ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിൽ സംസ്ഥാന എൻ.എസ്.എസ് സംഘടിപ്പിക്കുന്ന ജില്ലാ /സംസ്ഥാന തല യൂത്ത് പാർലമെന്റ് 12 മുതൽ ആരംഭിക്കും. 18നും 25നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഡിജിറ്റൽ സ്‌ക്രീനിംഗ്, മത്സര കേന്ദ്രങ്ങളിൽ നേരിട്ടുള്ള സ്‌ക്രീനിംഗ് എന്നിവ വഴിയാണ് തിരഞ്ഞെടുക്കുക. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പാർലമെന്റേറിയന്മാർക്ക് സംസ്ഥാന തലത്തിലും, സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേർക്ക് ദേശീയ യൂത്ത് പാർലമെന്റിലും പങ്കെടുക്കാം. ജില്ലാതലത്തിൽ നേരിട്ട് സ്‌ക്രീനിംഗിന് 17, 18, 19 തീയതികളിൽ താഴെ പറയുന്ന നോഡൽ സെന്ററുകളിൽ ഹാജരാകണം. നോഡൽ ഓഫീസറുടെ പേരും ഫോൺ നമ്പറും. കോഴിക്കോട്, വയനാട് ജില്ലക്കാർക്ക് (കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്‌ഡോ.സി.പി.ബേബി ഷീബ 9495760561), മലപ്പുറം (മഞ്ചേരി എൻ.എസ്.എസ് കോളേജ്‌ ഡോ.കെ. പുഷ്പലത 8289947394), പാലക്കാട് (പാലക്കാട് ഗവ.വിക്ടോറിയ കോളേജ് എ. പ്രമോദ് 9846570563), തൃശൂർ (കുട്ടനെല്ലൂർ സി. അച്ച്യുത മേനോൻ ഗവ. കോളേജ്‌ ഡോ. പി.എസ്. മനോജ് കുമാർ 9605486664). ഡിജിറ്റൽ സ്‌ക്രീനിംഗിന് 12 മുതൽ 18 വരെ MyGov.in വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാവും. ജില്ലാതല പാർലമെന്റ് 23 മുതൽ അതത് നോഡൽ സെന്ററുകളിൽ നടക്കും. സംസ്ഥാന / ദേശീയ തല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് താമസം/ ഭക്ഷണം /യാത്രാചെലവ് എന്നിവ അനുവദിക്കും.

പി.എച്ച്.ഡി പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ്

പത്തിന് നടത്തുന്ന കമ്പ്യൂട്ടർ സയൻസ്, അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി, ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ പി.എച്ച്.ഡി പ്രവേശന പരീക്ഷകളുടെ സമയവിവരങ്ങളും ഹാൾടിക്കറ്റുംwww.cuonline.ac.in വെബ്‌സൈറ്റിൽ. അഞ്ചാം സെമസ്റ്റർ യു.ജി മൂല്യനിർണയ ക്യാമ്പ് അഞ്ചാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് 18ന് നടക്കും. അഫിലിയേറ്റഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ ഈ ദിവസം റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. എല്ലാ അദ്ധ്യാപകരും ക്യാമ്പിൽ പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. വിവരങ്ങൾ അറിയുന്നതിന് ക്യാമ്പ് ചെയർമാൻമാരുമായി ബന്ധപ്പടണം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ. നിയമന ഉത്തരവ് ലഭിക്കാത്തവർ രാവിലെ പത്ത് മണിക്ക് മുമ്പ് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം.

ഓപ്പൺ സ്ട്രീം വിദ്യാർത്ഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്യണം ബി.എ / ബി.കോം ഓപ്പൺ സ്ട്രീം വിദ്യാർത്ഥികൾക്ക് ഒന്നാം സെമസ്റ്റർ റഗുലർ പരീക്ഷക്ക് പിഴകൂടാതെ ജനുവരി ഏഴ് വരെയും 160 രൂപ പിഴയോടെ ജനുവരി എട്ട് വരെയും അപേക്ഷിക്കാം. പരീക്ഷാഫലം 2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA