കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പി.ജി.കോഴ്സുകളിൽ പ്രവേശനത്തിനായി ജൂൺ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ജൂലായ് 11ലേക്ക് മാറ്റി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരീക്ഷ. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. ജൂൺ 26 മുതൽ കുഫോസിന്റെ ഓൺലൈൻ പരീക്ഷാപോർട്ടലിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
ബധിരവിദ്യാലയ പ്രവേശനം 30 വരെ
തിരുവനന്തപുരം: തിരുവല്ല സി.എസ്.ഐ വൊക്കേഷണൽ ഹയർസെക്കൻഡറി ബധിരവിദ്യാലയത്തിൽ എൽ.കെ.ജി, ഒന്നാം ക്ലാസ് പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. 10 വയസിൽ താഴെയുള്ള ശ്രവണ, സംസാര പരിമിതിയുള്ളവർക്കാണ് പ്രവേശനം. താമസവും ഭക്ഷണവും സൗജന്യം. സ്പീച്ച് തെറാപ്പി സൗകര്യവുമുണ്ട്. താത്പര്യമുള്ളവർ ഹെഡ്മിസ്ട്രസ്, സി.എസ്.ഐ വൊക്കേഷണൽ ഹയർസെക്കൻഡറി ബധിര വിദ്യാലയം, തുകലശേരി, തിരുവല്ല- 689101. ഫോൺ: 9446061354.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |