ആരോഗ്യ സർവകലാശാല വാർത്തകൾ

Wednesday 09 January 2019 12:00 AM IST
health-uni
health uni

പരീക്ഷാ രജിസ്‌ട്രേഷൻ

ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കുന്ന എം ഫാം പാർട്ട് രണ്ട് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് പത്തു മുതൽ പതിനേഴ് വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോട് കൂടി 19 വരെയും, 315 രൂപ സൂപ്പർഫൈനോടെ 22 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

21 മുതൽ ആരംഭിക്കുന്ന തേർഡ് സെമസ്റ്റർ ബി.ഫാം ഡിഗ്രി റഗുലർ പരീക്ഷയ്ക്ക് ഓൺലൈൻ ആയി പിഴ കൂടാതെ 10 വരെ രജിസ്റ്റർ ചെയ്യാം. 105 രൂപ ഫൈനോടുകൂടി 11 വരെയും, 315 രൂപ സൂപ്പർഫൈനോടു കൂടി 14 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

ഓൺലൈൻ രജിസ്ട്രേഷൻ

ഫെബ്രുവരി 15മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 9 മുതൽ 19 വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 23 വരെയും, 315 രൂപ സൂപ്പർ ഫൈനോടു കൂടി 28 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

ഫലം പ്രസിദ്ധീകരിച്ചു

സെപ്തംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ ബി.എസ്.സി എം. എൽ.ടി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA