ബക്രീദ് അവധി 27നും 28നും
Monday 25 May 2026 2:16 AM IST
തിരുവനന്തപുരം: ബക്രീദിന് (ബലിപെരുന്നാൾ) രണ്ട് ദിവസം അവധി. 27ന് പുറമേ 28നും സർക്കാർ അവധി പ്രഖ്യാപിച്ചു. കലണ്ടറിലെ അവധിദിനം 27നാണ്. എന്നാൽ സംസ്ഥാനത്ത് ബക്രീദ് ആഘോഷം 28നാണ്. 28ന് എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.