കേരള യൂണി​.

Saturday 08 December 2018 12:00 AM IST
kerala-uni
kerala uni

പരീക്ഷാഫീസ്

ജനുവരിയിൽ നടക്കുന്ന രണ്ട്, നാല്, ആറ് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.ബി.എ പരീക്ഷയ്ക്ക് പിഴ കൂടാതെ 18 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ പരീക്ഷ ജനുവരി 8 നും നാലാം സെമസ്റ്റർ പരീക്ഷ ജനുവരി 22 നും ആറാം സെമസ്റ്റർ പരീക്ഷ ജനുവരി 29 നും ആരംഭിക്കും.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എസ് സി. ബയോടെക്‌നോളജി (മൾട്ടിമേജർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 11 മുതൽ 14 വരെയും രണ്ടാം സെമസ്റ്റർ എം.എസ് സി സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10, 12 തീയതികളിലും എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18, 21 തീയതികളിലും നടത്തും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.കോം, എം.എസ്.സി. സുവോളജി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.

ദേശീയ ക്വിസ് മത്സരം

15 ന് രാവിലെ 9 മണി മുതൽ കെമിസ്ട്രി വിഭാഗത്തിൽ വച്ച് ബിരുദ, ബിരുദാനന്തരബിരുദ, ശാസ്ത്ര സാങ്കേതിക വിദ്യാർത്ഥികൾക്കായി 'രസതന്ത്ര 20​18' എന്ന പേരിൽ ദേശീയ ക്വിസ് മൽസരം നടത്തുന്നു. രണ്ടു പേരടങ്ങിയ ടീമുകൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9567312056/ 8943812782/ 8547067230.

ഡേറ്റാബാങ്ക് അപ്‌ഡേഷൻ

പ്രാക്ടിക്കൽ പരീക്ഷകളുടെ മൂല്യനിർണയത്തിലേർപ്പെട്ട അദ്ധ്യാപകർക്കുളള പ്രതിഫലം ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതിനായി എല്ലാ അദ്ധ്യാപകരും exams.keralauniversity.ac.in ൽ Index Card ലിങ്കിലുളള വ്യക്തിഗതവിവരങ്ങൾ, IFSC കോഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ശരിയാണോ എന്ന് പരിശോധിക്കുകയും അല്ലാത്ത പക്ഷം ശരിയായ വിവരങ്ങൾ അടിയന്തരമായി സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ kucc@keralauniversity.ac.in ലേക്ക് ഇ-മെയിൽ ചെയ്യു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA