കേരള സർവകലാശാല

Saturday 09 February 2019 12:00 AM IST
kerala-university-
kerala university high court computer asistant grade2 appoinment

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബയോകെമിസ്ട്രി,പോളിമർ കെമിസ്ട്രി, സുവോളജി വിഷയങ്ങളുടെ പ്രാക്ടിക്കൽ യഥാക്രമം 12, 14, 27 തീയതി മുതൽ അതതുകോളേജുകളിൽ ആരംഭിക്കും.


വൈവാവോസി

വിദൂര വിദ്യാഭ്യാസകേന്ദ്രം നടത്തുന്ന എം.കോം (ഫൈനൽ) സപ്ലിമെന്ററി, എം.എസ് സി മാത്തമാറ്റിക്സ് സപ്ലിമെന്ററി എന്നിവയുടെ വൈവാവോസി പരീക്ഷകൾ 14 ന് രാവിലെ 10 മുതൽ സർവകലാശാലയുടെ പാളയത്തുളള എസ്.ഡി.ഇകേന്ദ്രത്തിൽ നടത്തും.


ഡിഗ്രി സർട്ടിഫിക്കറ്റ് നാഡ് വെബ്‌സൈറ്റിൽ

സർവകലാശാലയിൽ നിന്നും 2003 ഏപ്രിൽ മുതൽ 2017 ജൂലായ് വരെയുളള കാലയളവിൽ ബിരുദാനന്തര ബിരുദ പരീക്ഷ പാസായവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നാഡ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി cvl.nad.co.in എന്ന നാഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന അക്‌നോളജ്‌മെന്റ്‌ഫോം, പി.ജി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, തിരിച്ചറിയൽരേഖയുടെ പകർപ്പ് എന്നിവയുമായി 2003 - 2012 വർഷത്തിലുളളവർ 18, 19, 21, 22 തീയതികളിലും 2013 - 2017 വർഷത്തിലുളളവർ 23, 25, 26, 27, 28 തീയതികളിലും സർവകലാശാല പരീക്ഷാ കൺട്രോളർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നാഡ് സെല്ലിനെ സമീപിക്കുക. വിശദവിവരങ്ങൾക്ക്: exams.keralauniversity.ac.in, www.nad.gov.in email: nad@keralauniversity.ac.in

ടൈംടേബിൾ

ഒന്നും മൂന്നും സെമസ്റ്റർ (പഞ്ചവത്സരം) (2011 - 12 അഡ്മിഷന് മുൻപുളളത്) എൽ എൽ.ബി പരീക്ഷകൾ യഥാക്രമം 27 നും മാർച്ച് 13 നും ആരംഭിക്കും.


പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രിപ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.

ഓൺലൈൻ രജിസ്‌ട്രേഷൻ

യൂണിവേഴ്സിറ്റികോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം 2015, 2016 അഡ്മിഷൻ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2013 സ്‌കീം) മാർച്ച് 2019 (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 16 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.


പരീക്ഷാഫീസ്

നാലാം സെമസ്റ്റർ എം.എഡ് (2015 സ്‌കീം - റഗുലർ & സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 13 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എഡ് (2018 സ്‌കീം - റഗുലർ & 2015 സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 18 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.


പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായമോഡൽ കരിയർ സെന്റർ 16ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം പി.എം.ജി യിലുള്ള സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വച്ച് ഒരു സൗജന്യപ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബിരുദധാരികൾക്കായി അസിസ്റ്റന്റ് മാനേജർ തസ്തികയിലെ 80 ഒഴിവുകളിലേക്കും, പ്ലസ്ടു/തത്തുല്യയോഗ്യതയുളളവർക്കായി സെയിൽസ് ഓഫീസറിന്റെ 50 ഒഴിവുകളിലേക്കുമാണ്‌ പ്ലേസ്‌മെന്റ് ഡ്രൈവ്. പ്രായപരിധി: 26 വയസ്. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ.പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 14 രാത്രി 12 ന് മുൻപായി http://bit.ly/MCCDriveFeb2k19 എന്ന ലിങ്ക് വഴിപേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് v www.facebook.com/MCCTVM സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471 - 2304577 എന്ന നമ്പറിൽ ബന്ധപ്പെടുക.


പിഎച്ച്.ഡി നൽകി

ശാലിനി എസ്, ധന്യ ബി ചന്ദ്രൻ, വി.എസ് ശ്രീലക്ഷ്മി (എഡ്യൂക്കേഷൻ), ബാബു എൻ.എം (ഇംഗ്ലീഷ്),ടോം ആന്റണി (കൊമേഴ്സ്), റിയാസ് എ (മാത്തമാറ്റിക്സ്), ശ്രീബ എ.ബി (ഫിസിക്സ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന്‌ചേർന്ന സിൻഡിക്കേറ്റ്‌യോഗം തീരുമാനിച്ചു.

പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്

സർവകലാശാലയിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവർ 2018-19 സാമ്പത്തിക വർഷം ആദായ നികുതിയുടെ പരിധിയിൽ വരുന്നുണ്ടെങ്കിൽ 15നകം നിർദ്ദിഷ്ടഫോർമാറ്റിൽ ആദായ നികുതിസ്റ്റേറ്റ്‌മെന്റും അനുബന്ധരേഖകളും പെൻഷൻ സെക്‌ഷനിൽ സമർപ്പിക്കണം. കൂടാതെ ആദായനികുതി ഇളവിനായി ഭവനവായ്പാതിരിച്ചടവ് രസീത് സമർപ്പിച്ചവരും, 80C യിൽ ഉൾപ്പെടുന്ന ടാക്സ്‌ സേവിംഗ്സ് സ്‌കീമുകളിൽ ആദായ നികുതി ഇളവ് ലഭിക്കുന്നവരും 12 BB ഫോറം കൂടി നൽകണം. സ്റ്റേറ്റ്‌മെന്റ്, 12 BB മാതൃകയും വിവരങ്ങളും www.kufinance.info ൽ. പെൻഷൻനമ്പരും ജനനത്തീയതിയും ഉപയോഗിച്ച് പെൻഷൻ സ്‌പോട്ട് സൈറ്റിൽലോഗിൻ ചെയ്ത് വിവരങ്ങൾശേഖരിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA