കേരള സർവകലാശാല

Friday 07 December 2018 12:00 AM IST
kerala-uni
KERALA UNI

ജനുവരി 8 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഡിസംബർ 7 വരെയും 50 രൂപ പിഴയോടെ 11 വരെയും 125 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

ജനുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യു/ബി.വോക് (2017 അഡ്മിഷൻ-റഗുലർ, 2016 അഡ്മിഷൻ-ഇംപ്രൂവ്‌മെന്റ്, 2015, 2014 & 2013 അഡ്മിഷനുകൾ-സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ 14 വരെയും 50 രൂപ പിഴയോടെ 18 വരെയും 125 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

ജനുവരി 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ. (ഫുൾടൈം റഗുലർ/UIM/ഈവനിംഗ്/ട്രാവൽ & ടൂറിസം) പരീക്ഷയ്ക്ക് പിഴയില്ലാതെ ഡിസംബർ 15 വരെയും 50 രൂപ പിഴയോടെ 18 വരെയും 125 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ടി.കെ.എം. ആർട്സ് & സയൻസ് കോളേജിൽ നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിന്റെ മാറ്റി വച്ച ഫാമിലി കൗൺസിലിംഗ് (പേപ്പർ IV), പ്രാക്ടിക്കൽ & വൈവവോസി (പേപ്പർ VI) പരീക്ഷകൾ 10 നും 11 നും നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എസ്.സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ മൈക്രോബയോളജി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10 ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ എം.എസ്.സി. സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 11 മുതൽ 14 വരെ അതത് കോളേജുകളിൽ നടത്തും.

പരീക്ഷാഫലം

ആറാം സെമസ്റ്റർ എം.ബി.എൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ അപേക്ഷിക്കാം.

സീറ്റൊഴിവ്

തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ആറ്റിങ്ങൽ ഗവ. കോളേജിൽ നടത്തുന്ന 'ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ' കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ആറ്റിങ്ങൽ ഗവ. കോളേജിലെ തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ഓഫീസിലെത്തി അഡ്മിഷൻ എടുക്കാം. യോഗ്യത : പ്ലസ് ടു/പ്രീഡിഗ്രി, കാലാവധി : ആറുമാസം, ക്ലാസുകൾ : ശനിയും ഞായറും. വിശദവിവരങ്ങൾക്ക് : 8129418236, 9495476495

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA