തിരുവനന്തപുരം: കേരളസർവകലാശാല ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം.ഇന്നു മുതൽ 30വരെ കോളേജുകളിൽ പ്രവേശനം നേടാം.പുതുതായി അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈനായി ഫീസടച്ച് മെമ്മോ ഡൗൺലോഡ് ചെയ്യാം.ഈ സമയത്ത് പ്രവേശനം നേടാനാവാത്തവർ പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
ഹയർഓപ്ഷൻ നിലനിറുത്തിയവരിൽ പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ നിർബന്ധമായും 30നകം പ്രവേശനം നേടണം ഇല്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാവും.താത്കാലിക പ്രവേശനം ഈ അലോട്ട്മെന്റ് മുതൽ ലഭ്യമല്ല.പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ കോളേജുകളിൽ ഫീസടച്ച് പ്രവേശനം നേടണം.ഒറിജിനൽ രേഖകളും ഹാജരാക്കണം.രണ്ടാം അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെന്റിൽ മാറ്റമുണ്ടായില്ലെങ്കിലും കോളേജിൽ 30നകം പ്രവേശനം നേടണം.വിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |