തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിൽ ഇന്ന് മുതൽ അപേക്ഷിക്കാം. ഇതിനായി ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ.
1.മെഡിസെപ് വെബ്സൈറ്റിലൂടെ തന്റെയും ആശ്രിതരുടെയും സ്റ്റാറ്റസ് ഉറപ്പാക്കണം
2. അംഗമാകുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് അവരുടെ മെഡിസെപ് ഐ.ഡി.കാർഡ് www.medisep.kerala.gov.in എന്ന വെബ്സൈറ്റിൽ മെഡിസെപ് ഐ.ഡി യൂസർ ഐ.ഡിയായും PEN/PPO Number/Employee ID എന്നിവ പാസ് വേഡായും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് ലഭിക്കുന്ന വിവരം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം. പകർപ്പ് മൊബൈൽ ഫോണിലും ഉറപ്പാക്കണം
3. ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളുടെ പട്ടിക പരിശോധിച്ച് സ്വന്തം ജില്ലയിലുള്ളവ ഉറപ്പിക്കണം
4. അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.
5. ആശുപത്രി വാസത്തിനു മുൻപും ശേഷവും 15 ദിവസം വരെയുള്ള ചെലവുകളും ക്ലെയിം ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |