എം.ജി വാർത്തകൾ

Friday 08 February 2019 12:00 AM IST
mg-uni
MAHATMA GANDHI UNIVERSITY

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി (സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ അതത് കോളേജുകളിൽ നടക്കും.

ഒന്നാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/20142015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 മേഴ്‌സി ചാൻസ് ) പരീക്ഷ ഡിസംബർ 2018ന്റെ പ്രാക്ടിക്കൽ 12 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

മൂന്നാം സെമസ്റ്റർ ബി.സി.എ./ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (പുതിയ സ്‌കീം റഗുലർ 2017 അഡ്മിഷൻ) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 14ന് തുടങ്ങും.

ഒന്നാം സെമസ്റ്റർ ബി.എ. മ്യൂസിക്, വീണ സി.ബി.സി.എസ് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) സി.ബി.സി.എസ്.എസ്. (20132016 അഡ്മിഷൻ റീഅപ്പിയറൻസ്/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ 28 വരെ ആർ.എൽ.വി. കോളേജിൽ നടക്കും.

ഒന്നാം സെമസ്റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്‌സ് (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ അഡ്വാൻസ്ഡ് ഇലക്‌ട്രോണിക്‌സ് ലാബ് ആൻഡ് പവർ ഇലക്‌ട്രോണിക്‌സ് ലാബ് 14ന് അതത് കോളേജുകളിൽ നടത്തും.

പരീക്ഷാഫലം

സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റർ ബി.എ മോഡൽ I, II, III (2016 റഗുലർ/20132015 സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.കോം. സി.ബി.സി.എസ്.എസ്. (മോഡൽ I, II, III 2016 അഡ്മിഷൻ റഗുലർ, 2013 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. സി.ബി.സി.എസ്.എസ്. (മോഡൽ I, II, III 2013 2016 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം. ബി.എസ്.ഡബ്ലിയു, ബി.ടി.എസ് , ബി.എഫ്.ടി, ബി.പി.ഇ. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

പി എച്ച്.ഡി നൽകി

ബയോസയൻസസിൽ സി. ചന്ദനയ്ക്കും മാനേജ്‌മെന്റ് സ്റ്റഡീസിൽ എം. ഉവൈസ്, സി.വി. ലോലിത എന്നിവർക്കും കെമിസ്ട്രിയിൽ ജി. അഖിലിനും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ കെ.പി. കൈലാസിനും ബയോടെക്‌നോളജിയിൽ റ്റിജു ചാക്കോയ്ക്കും കമ്പ്യൂട്ടർ സയൻസിൽ കെ.ആർ. അനിലിനും ബിഹേവിയറൽ മെഡിസിനിൽ ഗംഗ ജി. കൈമളിനും പി.എച്ച്.ഡി. നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA