എം.ജി. അറിയിപ്പുകൾ

Sunday 06 January 2019 12:40 AM IST
mg-university

പരീക്ഷകൾ മാറ്റി
ജനുവരി 8, 9 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. 5, 6 തീയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി കോഴ്‌സ് വർക്ക് (I,II) പരീക്ഷകൾ യഥാക്രമം 19, 20 തീയതികളിലേക്ക് മാറ്റി.


പരീക്ഷാ തീയതി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടക്കുന്ന 2, 4, 6, 8 സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ 23 ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 8 വരെയും 500 രൂപ പിഴയോടെ 9 വരെയും 1000 രൂപ സൂപ്പർഫൈനോടെ 10 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർത്ഥികൾ സെമസ്റ്ററൊന്നിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ (സെമസ്റ്ററിന് പരമാവധി 200 രൂപ) വീതവും സി.വി ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഡിസംബർ 2018 (സി.എസ്.എസ് 2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) ടാക്‌സോണമി ആൻഡ് സിസ്റ്റമാറ്റിക്‌സ് ഒഫ് കൾച്ചറബിൾ അക്വാട്ടിക് ഓർഗാനിസം പേപ്പറിന്റെ പരീക്ഷ 21ന് ഉച്ചയ്‌ക്ക് 1.30 മുതൽ 4.30 വരെ നടക്കും.


പരീക്ഷാഫലം
2018 ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധന‌യ്‌ക്കും 15 വരെ അപേക്ഷിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA