തിരുവനന്തപുരം: കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും ഇല്ലാതിരുന്ന സ്കൂൾ ഓണാവധി ഇക്കുറി സെപ്തംബർ 3 മുതൽ 9 വരെ.പരീക്ഷകൾ ഓഗസ്റ്റ് 24ന് തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.സെപ്തംബർ രണ്ടിന് സ്കൂളുകൾ ഓണാവധിക്കായി അടക്കും,12നായിരിക്കും തുറക്കുക.പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ തീർക്കാനുള്ള തിരക്കിലാണ് അദ്ധ്യാപകർ.സംസ്ഥാനത്തെ കോളേജുകൾക്കും ഇക്കുറി ഓണാവധിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |