SignIn
Kerala Kaumudi Online
Friday, 19 April 2024 4.49 PM IST

ഞായ‌ർ അവധി ഉപേക്ഷിച്ച് ജോലിക്ക് ഹാജരാകാൻ പി.എസ്.സി.

psc

തിരുവനന്തപുരം:ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി 31ന് (ഞായർ) അവധി ഉപേക്ഷിച്ച് ജോലിക്ക് ഹാജരാകാൻ പി.എസ്.സി ചെയർമാൻ ജീവനക്കാരോട് ആഹ്വാനം ചെയ്തു.തുടർച്ചയായി പരീക്ഷകളും എൻഡ്യൂറൻസ് ടെസ്റ്റും കാരണം നഷ്ടപ്പെട്ട ദിവസങ്ങളിലെ ജോലി ക്രമീകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം.

ചെയർമാനും കമ്മിഷൻ അംഗങ്ങളും ജീവനക്കാരോടൊപ്പം അന്നേദിവസം ജോലിക്ക് ഹാജരാകും.ജൂൺ 15 മുതൽ സെപ്തംബർ 30 വരെ ഫയൽ തീർപ്പാക്കൽ യജ്ഞം പ്രഖ്യാപിച്ചതിനാൽ മാസത്തിൽ ഒരു അവധി ദിനം ഇതിനായി വിനിയോഗിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണിത്.

അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ) - ഒന്നാം എൻ.സി.എ മുസ്ലീം (കാറ്റഗറി നമ്പർ 231/2021) തസ്തികയിലേക്ക് ഓഗസ്റ്റ് 3ന് രാവിലെ 9.30നും അസിസ്റ്റന്റ് പ്രൊഫസർ (അനാട്ടമി) (കാറ്റഗറി നമ്പർ 473/2020) തസ്തികയിലേക്ക് ഓഗസ്റ്റ് 3,4 തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1എ വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546448.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക്സ്) - എൻ.സി.എ,​എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 770/2021) തസ്തികയിലേക്ക് ഓഗസ്റ്റ് 5ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 10 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546438.

നിയമസഭാ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) - എൻ.സി.എ (കാറ്റഗറി നമ്പർ 331/2018- എൽ.സി/എ.ഐ,332/2018- വിശ്വകർമ്മ,333/2018- ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെട്ടവർക്ക് ഓഗസ്റ്റ് 10ന് രാവിലെ 10മണി മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.ഓഗസ്റ്റ് 5വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 2 സി വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546294.


സർട്ടിഫിക്കറ്റ് പരിശോധന

കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ (ജനറൽ)-എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 44/2020) തസ്തികയിലേക്ക് ഓഗസ്റ്റ് 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.ഫോൺ:0471 2546442.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.