തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രഖ്യാപനത്തിന് ശേഷം pareekshabhavan.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. 2962 കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |