തിരുവനന്തപുരം: കേരള കേഡറിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് കൗശിക് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ ഉന്നതപദവിയിലേക്ക്. 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനും കേന്ദ്ര ധനമന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറിയുമായ സഞ്ജീവ് കൗശിക്കിന് എ.ഡി.ബിയുടെ ഫിലിപ്പീൻസിലെ ഓഫീസിൽ പ്രിൻസിപ്പൽ ഫിനാൻസ് സെക്ടറൽ സ്പെഷ്യലിസ്റ്റായാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്നു വർഷത്തേക്ക് നിയമനം ലഭിച്ചത്. ഇത് ഏഴു വർഷം വരെ നീളാം. ഐക്യരാഷ്ട്രസഭയിലെ നയതന്ത്ര വിദഗ്ദ്ധന്റെ പദവി ലഭിക്കും. ഈ മാസം ആദ്യം ഇദ്ദേഹത്തിന് അഡിഷണൽ ചീഫ് സെക്രട്ടറി പദവിയിൽ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
കേരളത്തിൽ കിഫ്ബിയുടെ ഡെപ്യൂട്ടി ചെയർമാനായും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) മാനേജിംഗ് ഡയറക്ടറായും സാമ്പത്തിക ആസൂത്രണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |