തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലകളിൽ സഹായങ്ങൾ എത്തിക്കുന്നതിന് കൃത്യമായ ആസൂത്രണം കൊണ്ടുവരണമെന്നും പദ്ധതി നടത്തിപ്പിലെ ക്രമക്കേടിനെക്കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, സെക്രട്ടറി ടി.ടി.ജിസ്മോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിട്ടതുമായി ബന്ധപ്പെട്ട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സംഘടനകളെ ഒറ്റപ്പെടുത്തണം. പൊലീസ് കംപ്ലെയിന്റ് അതോറിട്ടികളിലെത്തുന്ന പരാതികളിൽ നീതിപൂർവകമായ തീരുമാനമുണ്ടാകണം. പി.എസ്.സി പരീക്ഷാഹാളിൽ സമയം അറിയാനുള്ള സംവിധാനം ഏർപ്പെടുത്തണം. ലക്ഷദ്വീപിനെ കേരളത്തോട് ചേർക്കണമെന്നും കേരളത്തിൽ എയിംസ് വേണമെന്നും സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായി ഇവർ അറിയിച്ചു. ജില്ലാ സെക്രട്ടറി ആർ.എസ്.ജയൻ, പ്രസിഡന്റ് ആദർശ് കൃഷ്ണ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |