തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കാവും പ്റഥമ പരിഗണന നൽകുകയെന്ന് പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. മുൻ ഡി.ജി.പി ഇതിനായി കൈക്കൊണ്ട നടപടികൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചിന് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലോക്നാഥ് ബെഹ്റയിൽ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങിയാണ് അനിൽകാന്ത് ചുമതലയേറ്റത്. എ.ഡി.ജി.പിമാർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
വൈകിട്ട് അഞ്ചോടെ പൊലീസ് ആസ്ഥാനത്തെത്തിയ അനിൽകാന്ത് വീരചരമമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം ധീരസ്മൃതിഭൂമിയിൽ പുഷ്പചക്റം അർപ്പിച്ചു. തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഓഫീസിലെത്തിയത്. സ്ഥാനമൊഴിയുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ പുതിയ മേധാവിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചുമതലകൾ ഔദ്യോഗികമായി കൈമാറിയ ശേഷം ബെഹ്റ സഹപ്റവർത്തകരോട് യാത്റപറഞ്ഞു. ആചാരപരമായ രീതിയിൽ ഡി.ജി.പിയുടെ വാഹനം കയർ കെട്ടിവലിച്ച് ഗേറ്റിൽ എത്തിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ യാത്റയാക്കിയത്. ബെഹ്റയും ധീരസ്മൃതിഭൂമിയിലെത്തി പുഷ്പചക്റം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |