കോട്ടയം : കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന പ്രതിനിധി സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് പാർട്ടി ലീഡറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വാക്കനാട് രാധാകൃഷ്ണൻ (ചെയർമാൻ), എം. സി. സെബാസ്റ്റ്യൻ, ഡെയ്സി ജേക്കബ് (വർക്കിംഗ് ചെയർമാൻമാർ), ബാബു വലിയവീടൻ, പ്രൊഫ. ജോണി സെബാസ്റ്റ്യൻ, വി.ഡി.ജോസഫ് (വൈസ് ചെയർമാൻമാർ), കെ.ആർ.ഗിരിജൻ (സംഘടനാ ജനറൽ സെക്രട്ടറി), രാജു പാണാലിക്കൽ, റെജി. പി. ജോർജ്, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശൻ, പി.എസ്.ജെയിംസ്, കല്ലട ഫ്രാൻസിസ്, കോശി തുണ്ടുപറമ്പിൽ, സുനിൽ ഇടപ്പലക്കാട്ട്, അഡ്വ. പ്രേംസൺ മാഞാമറ്റം, സി.വീരാൻകുട്ടി (ജനറൽ സെക്രട്ടറിമാർ), വത്സൻ അത്തിക്കൽ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |