തിരുവനന്തപുരം: സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ ഈ മാസം തന്നെ നൽകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ (കെ.എ.എം.വി.ഐ.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥരെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലഹരണപ്പെട്ട ഡിപ്പാർട്ടുമെന്റ് മാന്വൽ പരിഷ്കരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ജി ദിനൂപ് അദ്ധ്യക്ഷനായി. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർമാരായ ബി. മുരളീകൃഷ്ണൻ, എ.കെ. ശശികുമാർ, ഓൾ ഇന്ത്യാ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ആർ. ശരത്ചന്ദ്രൻ, കെ.എം.വി.ഡി.ജി.ഒ.എ പ്രസിഡന്റ് സി. ശ്യാം, കെ.എം.വി.ഡി.ജി.ഒ.എ സെക്രട്ടറി എ.എസ്. വിനോദ്, സ്വാഗതസംഘം ചെയർമാൻ കെ. ബിജുമോൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. സാജൻ, റാംജി കെ. കരൺ, ഫിറോസ് ബിൻ ഇസ്മായിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |