കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ ഹർജിക്ക് പിന്നിൽ രാഷ്ട്രീയശക്തികളുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികൾ വരുന്നത് സംശയകരമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. നടിയുടെ ഹർജിയിൽ പറയുന്ന കാര്യങ്ങൾക്ക് വസ്തുതാപരമായ പിൻബലമുണ്ടെന്ന് കരുതുന്നില്ല. കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ എം.എൽ.എ ഏത് പാർട്ടിയിലാണെന്നും പൊതുസമൂഹത്തിന് നല്ല ബോദ്ധ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |