തിരുവനന്തപുരം: സ്പീക്കർ തിരഞ്ഞെടുപ്പിന് പ്രതിപക്ഷ സ്ഥാനാർത്ഥി അൻവർ സാദത്ത് ഇന്നലെ വരണാധികാരി കൂടിയായ നിയമസഭാ സെക്രട്ടറി എ.എം.ബഷീറിന് മുമ്പാകെ പത്രിക സമർപ്പിച്ചു.ജെബി മേത്തർ എം.പി,എം.എൽ.എമാരായ ഷാഫി പറമ്പിൽ,നജീബ് കാന്തപുരം എന്നിവർ ഒപ്പമുണ്ടായിരുന്നു. പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 12ന് നിയമസഭാ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ്. ഇടതുമുന്നണി സ്ഥാനാർത്ഥി എ.എൻ.ഷംസീർ ബുധനാഴ്ച പത്രിക നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |