ചേർത്തല: പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ 33-ാം വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി നഗരസഭ 34ാം വാർഡ് കൃഷ്ണാലയത്തിൽ സുഖലാലാണ് (58) അറസ്റ്റിലായത്. വീടിന് സമീപത്തെ ഷെഡിൽ വച്ച് മൊബൈലിൽ ലൈംഗിക ചിത്രങ്ങൾ കാണിച്ചായിരുന്നു പീഡനം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുഖലാലിനെ പുറത്താക്കിയതായി സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. ഗോപി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |