SignIn
Kerala Kaumudi Online
Friday, 19 April 2024 5.02 PM IST

പാർട്ടി കോൺഗ്രസിലെ പ്രായം കൂടിയ പ്രതിനിധി പാലോളി,'ബേബി' മേയർ ആര്യ

arya-rajendran

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രായം കൂടിയ പ്രതിനിധിയായെത്തിയത് 90 വയസ്സുള്ള പാലോളി മുഹമ്മദ് കുട്ടി. കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവായിരുന്ന അദ്ദേഹത്തെ ഇത്തവണ അതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ്-23 .

ഇത്തവണത്തെ പ്രതിനിധികളിൽ ഏറ്റവുമധികം പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്തിട്ടുള്ളവർ എസ്. രാമചന്ദ്രൻ പിള്ളയും ബിമൻ ബസുവുമാണ്-16 വീതം . പാർട്ടി പിളർപ്പിന് ശേഷം ചേർന്ന 1964ലെ ഏഴാം പാർട്ടി കോൺഗ്രസിൽ ബിമൻ ബസു പ്രത്യേക പ്രതിനിധിയായിരുന്നു. പാലോളി ഉൾപ്പെടെ ആറ് പ്രതിനിധികൾ 15 വീതം പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്തിട്ടുണ്ട്.

729 പ്രതിനിധികളാണ് ഇത്തവണത്തെ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. 94 സ്ത്രീകളും 634 പുരുഷന്മാരും .

ലിംഗസ്വത്വം വെളിപ്പെടുത്താത്ത ഒരാളും പ്രതിനിധിയായെത്തി . നിരീക്ഷകരിൽ അത്തരത്തിൽ മൂന്ന് പേരുണ്ടായി. 70 വയസ്സിന് മുകളിൽ പ്രായമുള്ള 117 പേരും 60നും 69 വയസ്സിനുമിടയിലുള്ള 290 പേരും 50നും 59 വയസ്സിനുമിടയിലുള്ള 217 പേരും 40നും 49നുമിടയിൽ പ്രായമുള്ള 77 പേരും 30നും 39നുമിടയിൽ പ്രായമുള്ള 21 പേരും 30 വയസ്സിൽ താഴെയുള്ള 7 പേരും പ്രതിനിധികളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARYA RAJENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.