തിരുവനന്തപുരം: നേതാക്കൾ പാർട്ടി വിടുന്ന സാഹചര്യത്തിൽ ആത്മപരിശോധന നടത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു.
ആളുകൾ എന്തുകൊണ്ട് പാർട്ടി വിടുന്നുവെന്ന് പരിശോധിക്കണം. പാർട്ടി വിട്ടവരുടെ തെറ്റുകൾ അണികളെ ബോദ്ധ്യപ്പെടുത്തണം. പാർട്ടി നേതൃത്വമെന്ന് താൻ പറഞ്ഞാൽ അത് രണ്ടു മൂന്നു പേരെ ഉദ്ദേശിക്കുന്നതാകും. പാർട്ടിക്ക് ഒരു ഘടനയുണ്ട്. അതാണ് നേതൃത്വം. പുതിയ നേതൃത്വത്തിൽ തനിക്ക് വലിയ പ്രതീക്ഷയാണ്. എന്നാൽ, പറയുന്ന കാര്യങ്ങളെല്ലാം പ്രായോഗികതലത്തിൽ എത്തിക്കേണ്ടതുണ്ട്. കോൺഗ്രസിന്റേത് മതേതര നിലപാടാണ്. സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. പക്ഷം പിടിച്ചു പോകാൻ കോൺഗ്രസിനാകില്ല. എല്ലാവരുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും നാർകോട്ടിക്ക് ജിഹാദെന്ന പാലാ ബിഷപ്പിന്റെ പ്രതികരണം ചൂണ്ടിക്കാട്ടി ബെന്നി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |