SignIn
Kerala Kaumudi Online
Friday, 19 April 2024 2.14 PM IST

മന്ത്രിസഭായോഗം മുഖ്യമന്ത്രിക്ക് രാത്രി; മന്ത്രിമാർക്ക് പകൽ

cabinet

തിരുവനന്തപുരം: ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലിരുന്നു ഓൺലൈനായി നിയന്ത്രിക്കുന്ന ആദ്യ സംസ്ഥാന മന്ത്രിസഭായോഗം ഇന്നു രാവിലെ 9.30ന് ചേരും. അവിടെ സമയം രാത്രി പത്തു മണി.

മന്ത്രിസഭായോഗത്തിന്റെ അജൻഡ നോട്ടുകളും ഫയലുകളുമെല്ലാം ഇ- ഫയലിംഗ് സംവിധാനം വഴി മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് അജൻഡ തയ്യാറാക്കുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം മിക്കവാറും മന്ത്രിസഭായോഗങ്ങൾ ചേർന്നിരുന്നത് ഓൺലൈനായിട്ടാണ്. ക്ലിഫ് ഹൗസിലിരുന്നായിരുന്നു മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിച്ചിരുന്നത്.

കഴിഞ്ഞ തവണ ചികിത്സയ്ക്ക് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പും തിരിച്ചെത്തിയശേഷവുമാണ് മന്ത്രിസഭായോഗം ചേർന്നത്. സമയവ്യത്യാസം എന്ന സാങ്കേതിക പ്രശ്നമാണ് അന്ന് ഉന്നയിച്ചത്. ഇക്കുറി മുഖ്യമന്ത്രിതന്നെ സമയം നിർദ്ദേശിക്കുകയായിരുന്നു.


കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നാളെ വൈകിട്ട് കൊവിഡ് അവലോകനയോഗവും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്നുണ്ട്. ആൾക്കൂട്ടം തടയുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചാവും പ്രധാനമായും ചർച്ചചെയ്യുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CABINET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.