തിരുവനന്തപുരം: ചികിത്സാർത്ഥം അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓൺലൈനിലാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. രാവിലെ 9.30ന് ഇവിടെ യോഗം തുടങ്ങുമ്പോൾ അവിടെ അർദ്ധരാത്രിയായിരുന്നു. അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രി കഴിയുന്നത്.
അടുത്ത ആഴ്ചയിലെ മന്ത്രിസഭായോഗവും ഓൺലൈനായി തന്നെയാവും ചേരുക. മേയ് 10ന് മാത്രമേ മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരികെയെത്തൂ. ഇന്നലെ അദ്ദേഹം തന്നെയാണ് ഇക്കാര്യം മന്ത്രിസഭായോഗത്തെ അറിയിച്ചത്.
ഫാസ്റ്റ് ട്രാക്ക് കോടതികളിൽ ജുഡിഷ്യൽ ഓഫീസർമാരെ നിയമിക്കും
പോക്സോ - ബലാത്സംഗ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് രണ്ടാം ഘട്ടമായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ നിലവിലുള്ള ജുഡിഷ്യൽ ഓഫീസർമാരെ നിയമിക്കും. വിരമിച്ച ജുഡിഷ്യൽ ഓഫീസർമാരെ നിയമിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
ലൈബ്രറി കൗൺസിൽ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അനുവദിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ജീവനക്കാർക്കും ബാധകമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |