SignIn
Kerala Kaumudi Online
Thursday, 25 April 2024 2.03 AM IST

എസ്.എസ്.എൽ.സി വേണ്ടാത്ത തസ്തികകളിൽ വിമുക്തഭട സർട്ടിഫിക്കറ്റ് മതി

cabinet-in-kerala

തിരുവനന്തപുരം: എസ്.എസ്.എൽ.സി വിജയം വേണ്ടാത്ത തസ്തികകളിലെ നിയമനത്തിന് ആർമി മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റോ ,നാവിക, വ്യോമ സേനകൾ നൽകുന്ന സമാന സർട്ടിഫിക്കറ്റോ നേടിയ വിമുക്ത ഭടന്മാർക്ക് അർഹത നൽകി ഉത്തരവിറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

റീബിൽഡ് കേരള ഇൻഷ്യേറ്റീവിന്റെ കീഴിൽ നടപ്പാക്കുന്ന റസീലിയന്റ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിന് 100 ദശലക്ഷം യൂറോ സഹായം ഫ്രഞ്ച് ബാങ്കായ എ.എഫ്.ഡിയിൽ നിന്ന് സ്വീകരിക്കുന്നതിന് അംഗീകാരം നൽകും. ഇതിനുള്ള കരാർ ഒപ്പു വയ്ക്കുന്നതിന് ആർ.കെ.ഐഅഡിഷണൽ ചീഫ് സെക്രട്ടറി ആൻഡ് സി.ഇ.ഒ.യെ ചുമതലപ്പെടുത്തും.

മുങ്ങിമരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം

 ഗുരുവായൂർ പാലയൂർ കഴുത്താക്കൽ കെട്ടിൽ മുങ്ങി മരിച്ച മനയപറമ്പിൽ ഷനാദിന്റെ മകൻ വരുൺ, സുനിലിന്റെ മകൻ സൂര്യ, മുഹമ്മദിന്റെ മകൻ മുഹസിൻ എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിക്കും.

 പുതുതായി ആരംഭിച്ച 28 ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതികളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ 28 താൽക്കാലിക തസ്തികകൾ സൃഷ്ടിക്കും.

 ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ കരാറടിസ്ഥാനത്തിൽ ജി.ഐ.എസ്. വിദഗ്ദ്ധന്റെ തസ്തിക സൃഷ്ടിക്കും.

 സംസ്ഥാന വനിതാ കമ്മിഷനിലെ 9 സ്ഥിരം ജീവനക്കാരുടെയും 5 കോടെർമിനസ് ജീവനക്കാരുടെയും ശമ്പള സ്കെയിലും ആനുകൂല്യങ്ങളും 2019 ജൂലായ് ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെ പരിഷ്കരിക്കും.

 ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ ജീവനക്കാർക്ക് 2019 ജൂലായ് ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിലെ ആനുകൂല്യങ്ങൾ അനുവദിക്കും.

 പിണറായി വില്ലേജിൽ 12.93 ഏക്കറിൽ ഐ.എച്ച്.ആർ.ഡിയുടെ ഏകോപനച്ചുമതലയിൽ വിദ്യാഭ്യാസ സമുച്ചയം കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കാനനുമതി നൽകി.

ചിറ്റിലപ്പിള്ളി ഭവനപദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ 1,000 ഗുണഭോക്താക്കൾ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷനുള്ള മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CABINET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.