SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.59 AM IST

സാദിഖലി തങ്ങളുടെ കേരളയാത്ര ഗുണംചെയ്യും: ചെന്നിത്തല

v

തിരുവനന്തപുരം: വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിൽ വിശ്വാസവും ഐക്യവും ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന കേരളയാത്ര കേരള ജനതയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യാത്രയ്ക്കിടെ വ്യത്യസ്ത തുറകളിൽ പ്രവർത്തിക്കുന്ന ആളുകളുമായും കലാസാഹിത്യകാരന്മാരുമായും മതമേധാവികളുമായുമെല്ലാം കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. രാജ്യത്ത് മതേതരത്വം ഊട്ടിയുറപ്പിക്കാൻ എന്നും മുന്നിട്ടുനിന്നിട്ടുള്ള പാർട്ടിയാണു മുസ്ലിം ലീഗ്. കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര എല്ലാ ജില്ലകളും കടന്ന് 23 നു കോഴിക്കോട് സമാപിക്കുമ്പോൾ അത് കേരളത്തിനു പുത്തനുണർവ്വ് നൽകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHENNITHALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.