തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാർ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരുന്നതിനാൽ എതിരില്ലാതെയാണ് ചിറ്റയം തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാവിലെ 11ന് സ്പീക്കർ എം.ബി.രാജേഷ്, ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗികപ്രഖ്യാപനം നടത്തി. തുടർന്ന് അദ്ദേഹം ഭരണ, പ്രതിപക്ഷ അംഗങ്ങളെയും സ്പീക്കറെയും വണങ്ങി തന്റെ സീറ്റിലിരുന്നു. പ്രതിപക്ഷനേതാവിന് തൊട്ടടുത്തായാണ് ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടം. വർഷത്തിലൊരിക്കലാണ് സഭയിൽ ഡെപ്യൂട്ടി സ്പീക്കർക്ക് സംസാരിക്കാൻ അവസരമുള്ളത്. അത് ബഡ്ജറ്റിന്റെ ചർച്ച തുടങ്ങി വച്ചുകൊണ്ടാണ്. ഇന്നലെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ അദ്ദേഹം സ്പീക്കറുടെ അഭാവത്തിൽ കുറച്ചുനേരം സഭ നിയന്ത്രിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |