SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.48 PM IST

ഇന്ധനവില: കോൺഗ്രസിന്റെ ദ്വിമുഖസമരം

congress-candidates

തിരുവനന്തപുരം: ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസ് ആഭിമുഖ്യത്തിൽ നാളെ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് രാവിലെ 11ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി നിർവഹിക്കും.

ഒരു നിയോജക മണ്ഡലത്തിലെ ഒരു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കേന്ദ്രസർക്കാർ ഓഫീസിന് മുന്നിലും രണ്ടാമത്തെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന സർക്കാർ ഓഫീസിന് മുന്നിലുമാണ് സമരം നടത്തുക. 140 വീതം കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമരം അരങ്ങേറും.

 കോ​ൺ​ഗ്ര​സ് ​അം​ഗ​ത്വ​വി​ത​ര​ണ​ ​പ്ര​ചാ​ര​ണം​ ​ര​ണ്ടാം​ഘ​ട്ടം

​കോ​ൺ​ഗ്ര​സ് ​അം​ഗ​ത്വ​വി​ത​ര​ണ​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ര​ണ്ടാം​ഘ​ട്ടം​ ​നാ​ളെ​ ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​കോ​വ​ളം​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​ ​ഉ​ച്ച​ക്ക​ട​യി​ൽ​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​താ​രി​ഖ് ​അ​ൻ​വ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ഓ​ൺ​ലൈ​നി​ൽ​ ​കോ​ൺ​ഗ്ര​സ് ​അം​ഗ​ത്വം​ ​ന​ല്കു​ന്ന​താ​യി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ക്കു​ന്ന​ത് ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​റി​യി​ച്ചു.​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഇ​തു​വ​രെ​ ​കോ​ൺ​ഗ്ര​സ് ​ഓ​ൺ​ലൈ​ൻ​ ​മെ​മ്പ​ർ​ഷി​പ്പ് ​പ്ര​ചാ​ര​ണം​ ​ആ​രം​ഭി​ച്ചി​ട്ടി​ല്ല.​ ​ആ​രം​ഭി​ക്കു​മ്പോ​ൾ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഇ​ക്കാ​ര്യം​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​റി​യി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS CANDIDATES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.