തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദ അവലോകനത്തിനായി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചേരും. ഇന്ന് എക്സിക്യൂട്ടീവും നാളെയും മറ്റന്നാളും സംസ്ഥാന കൗൺസിലുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ച പാർട്ടി ദേശീയ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗും മുഖ്യ അജൻഡയാണ്. പാർട്ടിയുടെ 24ാം പാർട്ടി കോൺഗ്രസ് വിജയവാഡയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അത് സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും. കേരളത്തിലെ പാർട്ടി സമ്മേളനങ്ങളുടെ ഷെഡ്യൂളും ചർച്ച ചെയ്യും. സംസ്ഥാനസമ്മേളനം എവിടെ നടത്തണമെന്നതിലും തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |