SignIn
Kerala Kaumudi Online
Thursday, 25 April 2024 12.32 PM IST

സമ്മേളന ഷെഡ്യൂൾ: സി.പി.എം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

cpm

തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളുടെ ഷെഡ്യൂൾ ചർച്ച ചെയ്യുന്നതിനായി സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്നുരാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനകമ്മിറ്റിയും ചേരും. 23ാം പാർട്ടി കോൺഗ്രസ് വരുന്ന ഏപ്രിലിൽ കണ്ണൂരിൽ നടത്താൻ കഴിഞ്ഞ കേന്ദ്രകമ്മിറ്റിയിൽ ധാരണയായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി സമ്മേളന നടപടികൾ സെപ്റ്റംബറിൽ ആരംഭിക്കും. കേരളത്തിലും സെപ്റ്റംബറിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമിടാനാണ് ധാരണ. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബ്രാഞ്ച് സമ്മേളനങ്ങൾ വെർച്വൽ ആയിട്ടാകും സംഘടിപ്പിക്കുക. ജനുവരിയോടെ സംസ്ഥാനസമ്മേളനം നടത്താവുന്ന വിധത്തിലാകും ഷെഡ്യൂൾ ക്രമീകരിക്കുക. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിന്റെ ഒരുക്കങ്ങളിലേക്കും കടക്കേണ്ടതുണ്ട്.

 സി.പി.ഐ എക്സിക്യുട്ടീവ് ഇന്ന്

സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് രാവിലെ 10.30ന് എം.എൻ സ്മാരകത്തിൽ ചേരും. തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട കാര്യങ്ങളാകും ചർച്ച ചെയ്യുക. കഴിഞ്ഞ എക്സിക്യുട്ടീവിൽ എല്ലാ ജില്ലാ ഘടകങ്ങളുടെയും അവലോകന റിപ്പോർട്ടുകളിൽ ചർച്ച പൂർത്തിയാക്കാനായിരുന്നില്ല. കൊല്ലത്തെ റിപ്പോർട്ടും വന്നിരുന്നില്ല. കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ എക്സിക്യുട്ടീവ് യോഗം ചേർന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അംഗീകരിച്ചിരുന്നു. ചടയമംഗലത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചയുടെ പേരിൽ ചില അച്ചടക്കനടപടികളും കൈക്കൊണ്ടു. ആ നടപടികൾ ഇന്ന് റിപ്പോർട്ട് ചെയ്യും.

 സി.​പി.​എ​മ്മി​ന്റെ​ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം​ ​നാ​ളെ

​ 75ാം​ ​സ്വാ​ത​ന്ത്ര്യ​ദി​നം​ ​ആ​ഘോ​ഷി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നാ​ളെ​ ​സം​സ്ഥാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​സി.​പി.​എം​ ​ഓ​ഫീ​സു​ക​ളി​ലും​ ​ദേ​ശീ​യ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​ ​ആ​സ്ഥാ​ന​മാ​യ​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​പാ​ർ​ട്ടി​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​ജി​ല്ലാ​ ​ഘ​ട​ക​ങ്ങ​ൾ​ ​തൊ​ട്ടു​ള്ള​ ​കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ​ ​അ​ത​ത് ​സെ​ക്ര​ട്ട​റി​മാ​ർ​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​ ​ആ​സ്ഥാ​ന​ത്ത് ​ആ​ര് ​പ​താ​ക​ ​ഉ​യ​ർ​ത്ത​ണ​മെ​ന്ന് ​ഇ​ന്ന് ​തീ​രു​മാ​നി​ക്കും.​ ​നാ​ളെ​ ​രാ​ത്രി​ 7​ന് ​പോ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗം​ ​എ​സ്.​ ​രാ​മ​ച​ന്ദ്ര​ൻ​ ​പി​ള്ള​യു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​പ്ര​ഭാ​ഷ​ണ​വും​ ​ഉ​ണ്ടാ​കും.​ ​സി.​പി.​ഐ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ​തി​വ​നു​സ​രി​ച്ച് ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം​ ​ന​ട​ക്കും.​ ​എ​ല്ലാ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​ഓ​ഫീ​സു​ക​ളി​ലും​ ​ദേ​ശീ​യ​പ​താ​ക​ ​ഉ​യ​ർ​ത്തി​ ​രാ​ജ്യ​ത്തി​ന്റെ​ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം​ ​വി​ജ​യി​പ്പി​ക്കാ​ൻ​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എം​ ​എ​ൻ​ ​സ്മാ​ര​ക​ത്തി​ൽ​ ​രാ​വി​ലെ​ 10.30​ ​ന് ​കാ​നം​രാ​ജേ​ന്ദ്ര​ൻ​ ​ദേ​ശീ​യ​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.