SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.15 PM IST

തലമുറ മാറ്റം, വികസന അജൻഡ ; സി.പി.എം സമ്മേളനത്തിന് ഇന്ന് തുടക്കം

c

കൊച്ചി: തുടർ ഭരണനേട്ടം കൊയ്ത സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തെ കാൽനൂറ്റാണ്ട് മുന്നിൽ നടത്തിക്കാനുള്ള വികസന അജൻഡയുമായി സി.പി.എമ്മിന്റ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മറൈൻ ഡ്രൈവിലെ ബി. രാഘവൻ നഗറിൽ കൊടിയുയരും. കണ്ണൂരിൽ ഏപ്രിൽ 6ന് തുടങ്ങുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്.

75 വയസ്സെന്ന പ്രായപരിധി നിബന്ധന കർക്കശമാക്കിക്കൊണ്ട് സംസ്ഥാന കമ്മിറ്റിയിൽ തലമുറ മാറ്റത്തിന് കളമൊരുക്കുമെന്ന നിലയിലാവും എറണാകുളം സമ്മേളനം ചരിത്രത്തിലിടം നേടുക. രാവിലെ പ്രതിനിധി സമ്മേളനത്തിന് തുടക്കും കുറിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തും. ഇന്നലെ വൈകിട്ട് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.

നേതൃതലത്തിലെ വിഭാഗീയതയ്ക്ക് പൂർണമായും അറുതിവരുത്തിയാണ് എറണാകുളം സമ്മേളനത്തിലേക്ക് കടക്കുന്നതെങ്കിലും പ്രാദേശികമായി ചില നേതാക്കളെ ചുറ്റിപ്പറ്റിയുയരുന്ന തുരുത്തുകൾ പാർട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. അത് കടുത്ത ചേരിതിരിവായി വളരാതിരിക്കാനുള്ള കർശന നിർദ്ദേശം സമ്മേളനം മുന്നോട്ടുവയ്ക്കും.

കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി സി.പി.എമ്മിനെ മാറ്റിയെടുക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി മദ്ധ്യവർഗ-ഇടത്തരം ജനവിഭാഗങ്ങളെ കൂടുതലായി ആകർഷിക്കാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യും.

ഭരണത്തുടർച്ചയുണ്ടാക്കിയ സംഘാടകമികവ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ ഉയരുന്ന വിവാദങ്ങളും ആക്ഷേപങ്ങളും പ്രതിനിധി ചർച്ചയിലിടം പിടിച്ചേക്കാം. പൊലീസിന്റെ വീഴ്ചകൾ കീഴ്ഘടക സമ്മേളനങ്ങളിൽ വിമർശനത്തിനിടയാക്കിയിരുന്നു. സംസ്ഥാന സമ്മേളനത്തിൽ അതിന്റെ അനുരണനം എത്രത്തോളമുണ്ടാകുമെന്നതും ഉറ്റുനോക്കപ്പെടുന്നു.

പാർട്ടി ചർച്ച ചെയ്ത് അംഗീകരിക്കാൻ പോകുന്ന വികസന നയരേഖയാകും സമ്മേളനത്തിലെ മുഖ്യ ശ്രദ്ധാകേന്ദ്രം. പാർട്ടി രൂപീകരണകാലം തൊട്ട് സി.പി.എമ്മിന്റെ കുന്തമുനയായി നിന്നിരുന്ന വി.എസ്. അച്യുതാനന്ദനില്ലാത്ത ആദ്യ സമ്മേളനമെന്ന നിലയിലും ശ്രദ്ധിക്കപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.