തിരുവനന്തപുരം:മൂന്നു ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 7നു നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. 7നു വോട്ടെടുപ്പും 8നു വോട്ടെണ്ണലും നടക്കും. ഉപതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ മുതൽ പ്രാബല്യത്തിലായി. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12നു പുറപ്പെടുവിക്കും. അന്നു മുതൽ 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 20ന്. നവംബർ 22 വരെ പത്രിക പിൻവലിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |