SignIn
Kerala Kaumudi Online
Friday, 19 April 2024 3.57 PM IST

നികുതി കുടിശിക പ്രത്യേകപദ്ധതി വ്യാപാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

gst

തിരുവനന്തപുരം: ആംനസ്റ്റി പദ്ധതിയിൽ ഇളവുകളോടെ ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് മുമ്പുളള വിവിധ നികുതി കുടിശികകൾ തീർപ്പാക്കാൻ വ്യാപാരികൾക്ക് അവസരം. ഒാൺലൈനായി അപേക്ഷ ഇപ്പോൾ നൽകണം. ഒാരോ വർഷത്തെയും കുടിശികയ്‌ക്ക് പ്രത്യേകമായോ അല്ലെങ്കിൽ ഒരുമിച്ച് തീർപ്പാക്കാനോ അപേക്ഷ നൽകാം.
കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വില്പന നികുതി, കാർഷികാദായ നികുതി, പൊതു വില്പനനികുതി, ആഡംബര നികുതി, സർചാർജ് എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾ തീർപ്പാക്കാം.കേരള പൊതു വില്പന നികുതി നിയമപ്രകാരം 2005നു ശേഷമുള്ള കുടിശികക്ക് പിഴ ഒഴിവാക്കി ഒരുമിച്ച് അടയ്‌ക്കുമ്പോൾ നികുതി കുടിശികയുടെ 40 ശതമാനവും തവണകളായി അടയ്‌ക്കുമ്പോൾ 30 ശതമാനവും ഇളവ് ലഭിക്കും. അപ്പീലിൽ നിലവിലുള്ള കേസുകൾക്കും അപേക്ഷ സമർപ്പിക്കാം.
വ്യാപാരികളുടെ കുടിശിക വിവരങ്ങൾ ജി.എസ്.ടി.വെബ് സൈറ്റിലുണ്ട്. ഓപ്ഷൻ നൽകാൻ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralataxes.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യണം. വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ ശരിയാണെങ്കിൽ വ്യാപാരികൾക്ക് ഓപ്ഷൻ സമർപ്പിക്കാം. തിരുത്തലുകളുണ്ടെങ്കിൽ അതിനുശേഷവും ഓപ്ഷൻ നൽകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.